19 April 2024 Friday

മാറഞ്ചേരി ഗവ :ഹയർ സെക്കന്ററി സ്കൂൾ എസ്പിസി സമ്മർ ക്യാമ്പ് തുടങ്ങി

ckmnews

മാറഞ്ചേരി ഗവ :ഹയർ സെക്കന്ററി സ്കൂൾ എസ്പിസി സമ്മർ ക്യാമ്പ് തുടങ്ങി


മാറഞ്ചേരി ഗവ :ഹയർ സെക്കന്ററി സ്കൂൾ എസ്പിസി യൂണിറ്റിന്റെ legel leteracy എന്ന ആശയത്തെ മുൻ നിറുത്തിയ ത്രിദിന സമ്മർ ക്യാമ്പ് തുടക്കം കുറിച്ചു. ഡെപ്യൂട്ടി എച്ച്എം അജിത ടീച്ചർ സ്വാഗതം പറഞ്ഞ ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌ മാറഞ്ചേരി ഡിവിഷൻ മെമ്പർ സുബൈർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ പോക്കർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ പെരുമ്പടപ്പ് എസ്ഐ പോൾസൺ സർ മുഖ്യ പ്രഭാഷണം നടത്തി.എസ്എംസി ചെയർമാൻ ഷിജിൽ മുക്കാല,പിടിഎ വൈസ് പ്രസിഡണ്ട് കെ . പി ശിവദാസൻ,ജോജോ, സൗമ്യ,എസ്പിസി ഗാർഡിയൻ പ്രതിനിധി റഹീന , സ്റ്റാഫ്‌ സെക്രട്ടറി അജിത ടിഎസ് എന്നിവർ ആശംസകൾ അറിയിച്ചു.എസിപിഒ സുരേഖ ടീച്ചർ നന്ദിയും പറഞ്ഞു.