20 April 2024 Saturday

ടിം ഇ ആർ എം പ്രതിഭാസംഗമം ശ്രദ്ധേയമായി

ckmnews

ടിം ഇ ആർ എം പ്രതിഭാസംഗമം ശ്രദ്ധേയമായി


എരമംഗലം പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ജനമനസ്സിൽ ഇടം നേടിയ ടീം ഇ ആർ എം കൂട്ടായ്മ സ്ഘടിപ്പിച്ച പ്രതിഭ സംഗമം 2022 ഏറെ ശ്രദ്ധേയമായി. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അമ്മാമയും കൊച്ചുമോനും ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉജ്ജല ബാലും പുരസ്കാര ജേതാവ് റിൻഷ മുഖ്യ അതിഥിയായി. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഷംസു കല്ലാട്ടേൽ, സുബൈർ എ.കെ., ഷാജി കാളിയത്തേൽ, പെരുമ്പടപ്പ് എസ്.ഐ. പോൾസൺ, രാമകൃഷ്ണൻ, നാസർ കടവിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജിഷാദ് ഒലിയിൽ സ്വാഗതം പറഞ ചടങ്ങിൽ റംഷാദ് സൈബർ മീഡിയ അധ്യക്ഷനായി. സിതാര ഷമീം, ജാബിർ സിദ്ധിഖ്, ആദിത് പ്രസാദ്, ശ്രീരാജ് എന്നിവർക്ക് പ്രതിഭാ പുരസ്കാരം സമർപ്പിച്ചു.ഹാരിസ് വടക്കത്തേൽ, രതീഷ് പുന്നുള്ളി, നാസർ ബി.പി., ഗണേശൻ നീർത്താട്ടിൽ എന്നി പ്രദേശത്തെ സംരഭകർക്ക് സ്നേഹാദരം നൽകി. മിന്നും താരങ്ങൾ അനാമിക ഷാജി, ഫാത്തിമ്മ സഹ്റ, ഗംഗ തുടങിയവർക്ക് അനുമോദനം നൽകി.കാരുണ്യ പ്രവർത്തന രംഗത്തെ മികവിന് ജലീൽ കീടത്തേലിന് പ്രത്യേക പുരസ്കാരം സമ്മാനിച്ചു. തുടർന്ന് നടന്ന "ഓർമ്മയിൽ കലാഭവൻ മണി " സംഗീത സായാഹ്നത്തിന് മണികണ്ഠൻ പെരുമ്പടപ്പ് , അബ്സാർ എരമംഗലം, രഞ്ജിത് എരമംഗലം, ലിബിൻ, ഷമീർ വന്ദേരി തുടങ്ങിയവർ നേതൃത്വം നൽകി.മൽസരാർത്ഥികൾക്ക് ടീം ഇ ആർ എം പ്രവാസി അംഗങ്ങൾ അൻവർ കെ.വി., ജയേഷ് കുവക്കാട്ട് എന്നിവർ നൽകിയ ഉപഹാരങ്ങൾ സുരേഷ് പൂങ്ങാടൻ, ഷറഫുദ്ധീൻ , മനോജ് കോനശ്ശേരി, റഫിഖ് പുഴക്കര , റിനീഷ്, മുത്തു പരൂർ, അംബിക ചേമ്പാല തുടങ്ങിയവർ ചേർന്ന് വിതരണം ചെയ്തു. ചടങ്ങിന് പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു.