18 April 2024 Thursday

യഹിയ തങ്ങളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു; ജഡ്ജിമാർക്കെതിരെ ഉള്ള പരാമർശത്തിൽ പുതിയ കേസ്‌ .

ckmnews

ആലപ്പുഴ∙ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ആലപ്പുഴയിൽ‌ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായിരുന്നു യഹിയ. റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് യഹിയയെ അറസ്റ്റു ചെയ്ത്.അതിനിടെ, ജഡ്ജിയെ അധിക്ഷേപിച്ച സംഭവത്തിൽ യഹിയയ്ക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്നായിരുന്നു യഹിയയുടെ അധിക്ഷേപം. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെയായിരുന്നു വിവാദ പരാമർശം നടത്തിയത്.


വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഇതുവരെ 26 പേരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ കൂടുതൽ ആളുകളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ദിവസം റിമാൻഡിലായ കുട്ടിയുടെ പിതാവ് അടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്. വിദ്വേഷ മുദ്രാവാക്യത്തില്‍ ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായാണ് െപാലീസിന്റെ നീക്കം.