25 April 2024 Thursday

ഗുരുവായൂരിലെ സ്വർണക്കവർച്ച: പ്രതി പിടിയിൽ , മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും ആണ് മോഷണം പോയത്

ckmnews

കുന്നംകുളം :  ഗുരുവായൂരിലെ സ്വർണക്കവർച്ചാക്കേസിൽ പ്രതി പിടിയിലായി. പ്രവാസിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ചയാളാണ് പിടിയിലായത്.പ്രതി തമിഴ്‌നാട് സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് മോഷ്ടാവ്. തിങ്കളാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വർണവ്യാപാരിയും ഗുരുവായൂർ കോട്ടപ്പടി സ്വദേശിയുമായ ബാലന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. വൈകിട്ട് കുടുംബസമേതം സിനിമയ്‌ക്ക് പോയപ്പോഴായിരുന്നു മോഷണം