25 April 2024 Thursday

ലോക് ഡൗണ്: വ്യാപാരി സമൂഹത്തിൻ്റെ പ്രയാസങ്ങൾ അകറ്റണം: മുസ്ലീം ലീഗ്

ckmnews


ചങ്ങരംകുളം: കോവിഡ് രോഗബാധയെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസം മുതൽ തുടങ്ങിയ ലോക് ഡൗണ്, റെഡ് സോണ്, ട്രിപ്പിൾ ലോക് ഡൗണ്, കണ്ടയ്മെൻ്റ്റ് സോണ് എന്നിവ വന്നത് മൂലം പ്രയാസത്തിലും, പ്രതിസന്ധിയിലും ആയ പൊന്നാനി താലൂക്കിലെ വ്യാപാരി സമൂഹത്തിൻ്റെ ആശങ്ക അകറ്റാൻ സർക്കാരും,പ്രാദേശിക ഭരണ സമിതികളും തയ്യാറാകണമെന്ന് പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെ ഓണ് ലൈൻ യോഗം അഭ്യർത്ഥിച്ചു.മാസങ്ങളോളമായി അടഞ്ഞുകിടന്നത് കൊണ്ട് ലോണെടുത്തും, ഭീമമായ സംഖ്യ വാടക കൊടുത്തും മാറ്റും കച്ചവടം നടത്തിയിരുന്ന വ്യാപാരികളും, അവരുടെ കുടുംബങ്ങളും, തൊഴിലാളികളും ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത സ്തിഥി വിശേഷത്തിലാണ് പ്രത്യേകിച്ച് പൊന്നാനി താലൂക്കിൽ സംജാതമായ അവസ്ഥ കൊണ്ട് ഉണ്ടായത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് എത്രയും പെട്ടെന്ന് സ്ഥാപനങ്ങൾ തുറക്കാൻ വേണ്ട തീരുമാനങ്ങൾ ഉണ്ടാകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആഴ്ചയിലെ നിശ്ചിത ദിവസങ്ങൾ പ്രത്യേകം കണക്കാക്കി ഓരോ വിഭാഗം കച്ചവടക്കാർക്ക് തുറക്കാനും അങ്ങിനെ മാറി മാറി ദിവസങ്ങളിൽ ഒരാഴ്ചയിൽ തന്നെ എല്ലാ വിഭാഗം കച്ചവടക്കാർക്കും തുറന്ന് പ്രവർത്തിക്കുന്ന വിധത്തിലോ, അതുമല്ലെങ്കിൽ ഒരു ടൗണിനെ പ്രത്യേകം പ്രത്യേകം മേഖലകളാക്കിയോ, റോഡുകളെ വേർതിരിച്ചോ ഓരോ ദിവസങ്ങൾ ക്രമപ്പെടുത്തി കൊടുത്ത് കൊണ്ട് സ്ഥാപനങ്ങൾ തുറക്കാൻ വേണ്ട നടപടികളുണ്ടാകണമെന്നും അതുവഴി ഓരോ ടൗണിലെയും എല്ലാ തരത്തിലുള്ള കവടക്കാർക്കും തുറക്കാൻ ഉതകുന്ന ക്രമീകരണങ്ങൾ ഉണ്ടാക്കി വ്യാപാരികളും മനുഷ്യരാണ് എന്ന് കണ്ട് അവരുടെ ദുരിതങ്ങൾ അകറ്റാനും, കഷ്ടപ്പെടുന്ന കച്ചവടക്കാർക്ക് പലിശരഹിത വായ്പകൾ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്ല്യങ്ങൾ നൽകാൻ അധികൃതർ തയ്യാറാണകണമെന്നും യോഗം അവശ്യപ്പെട്ടു.വ്യാപാരികളുടെ പ്രയാസം കണ്ടറിഞ്ഞ് വാടകയിൽ ഇളവ് നൽകുന്ന ഷോപ്പ് ഉടമകൾക്കും, വിവാഹവും മറ്റും നടക്കാത്ത സ്തിഥി വിശേഷത്തിൽ ഓഡിറ്റോറിയം ഉടമകൾക്കും 6 മാസത്തെ കെട്ടിട നികുതി ഒഴിവാക്കി കൊടുക്കാൻ സർക്കാർ അടിയന്തിര ഉത്തരവ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ,ട്രഷറർ പി പി ഉമ്മർ, അഡ്വ: വി ഐ എം അശ്റഫ് ,വി വി ഹമീദ്, ഇ പി ഏനു, സി ഇബ്രാഹിം കുട്ടി മാസ്റ്റർ, ടി കെ അബ്ദുൾ റഷീദ്, വി പി ഹുസൈൻകോയ തങ്ങൾ, വി കെ എം ഷാഫി, എ വി അഹമ്മദ്, എം കെ അൻവർ, ഇ നൂറുദ്ദീൻ പ്രസംഗിച്ചു.