09 December 2022 Friday

വി.പി.ഹുസൈൻ കോയ തങ്ങൾക്ക് ജൻമനാടിന്റെ ആദരം സമ്മാനിച്ചു

ckmnews

വി.പി.ഹുസൈൻ കോയ തങ്ങൾക്ക് ജൻമനാടിന്റെ  ആദരം സമ്മാനിച്ചു


പൊന്നാനി:ജെ.എം.ആർ.സി യുടെയും  പൊന്നാനി യൂത്ത് ആർട്സ് ആന്റ് കൾചറൽ അസോസിയേഷന്റെയുംസംയുക്താഭിമുഖ്യത്തിൽ

മുൻ നഗരസഭ ചെയർമാനും പൊന്നാനിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക 

പൊതുരംഗത്ത് അര നൂറ്റാണ്ടിലേറെക്കാലമായി നിറഞ്ഞു നിൽക്കുന്ന വി.പി.

ഹുസൈൻ കോയ തങ്ങൾക്ക് ആദരം നൽകി.പൊന്നാനി എം.ഐ ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടന്ന ചടങ്ങ് തുറമുഖ - പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ  ഇ.ടി. മുഹമ്മദ് ബഷീർ എം.പി. 

മുഖ്യാതിഥിയായിരുന്നു.നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ 

പി. ശ്രീരാമകൃഷ്ണൻ 

ഉപഹാരം നൽകി. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം

സ്നേഹ സമ്മാനം നൽകി.സംഘാടക സമിതി ചെയർമാൻ ടി.കെ. അഷറഫ് അധ്യക്ഷനായിരുന്നു.മുൻ പാർലിമെന്റ് അംഗം 

സി. ഹരിദാസ്  

പ്രൊഫ.എം.എം.നാരായണൻ ,അഡ്വ. പി.കെ.ഖലീമുദ്ധീൻ ,അഷറഫ് കോക്കൂർ ,ബീവി പടിഞ്ഞാറകം,സി.പി.മുഹമ്മദ് കുഞ്ഞി,ഫർഹാൻ ബിയ്യം,പ്രൊഫ. കടവനാട് മുഹമ്മത്

വി. സെയ്ത് മുഹമ്മത് തങ്ങൾ,അഹമ്മദ് ബാഫഖി തങ്ങൾ,എം.പി. മുത്തുകോയ തങ്ങൾ,കെ.വി അബ്ദുൽ നാസർ,വടകര ആറ്റക്കോയ തങ്ങൾ , സി. എം.യൂസഫ്,ടി.വി.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,കെ.വി.നദീർ ,ഖാജാ ഹുസൈൻ

എന്നിവർ ആശംസകൾ അർപ്പിച്ചു.പി. നന്ദകുമാർ എം.എൽ.എ,മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,മുസ്ലിം ലീഗ് അഖിലേന്ത്യാ ജന:സെക്രട്ടറി പി.കെ.കുഞ്ഞാലി കുട്ടി എം.എൽ.എ, യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ, സി.പി.ഐ നേതാവ് അജിത് കൊളാടി

എന്നിവർ ഓൺലൈനിൽ പങ്കെടുത്ത് ആശംസകളർപ്പിച്ചു.വി.പി. ഹുസൈൻ കോയ തങ്ങൾ മറുപടി പ്രസംഗം നടത്തി.സംഘാടക സമിതി ജനറൽ കൺവീനർ ഇമ്പിച്ചിക്കോയ കെ സ്വാഗതവും സംഘാടക സമിതിയംഗം വി. ബഷീർ നന്ദിയും പറഞ്ഞു.ചടങ്ങിനോടനുബന്ധിച്ചു നടന്ന ഗാനമേള പ്രശസ്ത ഗായകരായ ഫിറോസ് ബാബു, ശഹജ, എടപ്പാൾ ബാപ്പു, കാദർ ഷാ എന്നിവർ നയിച്ചു. ബാബു മായൻ ഓർക്കസ്ട്ര നിയന്ത്രിച്ചു.

ckmnews