25 April 2024 Thursday

ലഡാക്കിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജലിന്റെ ഭൗതികദേഹം പരപ്പനങ്ങാടിയിൽ എത്തിച്ചു . വൈകിട്ട് 3 മണിയോടെയാണ് ഖബറടക്കം

ckmnews

ലഡാക്കിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജലിന്റെ ഭൗതികദേഹം പരപ്പനങ്ങാടിയിൽ എത്തിച്ചു . വൈകിട്ട് 3 മണിയോടെയാണ് ഖബറടക്കം


മലപ്പുറം: ലഡാക്കിൽ വാഹനാപകടത്തിൽ മരിച്ച മലയാളി സൈനികൻ മലപ്പുറം സ്വദേശി മുഹമ്മദ് ഷൈജലിന്റെ (41)ന്റെ ഭൗതികദേഹം നാട്ടിലെത്തിച്ചു. രാവിലെ 10.10ഓടെ കരിപ്പൂരിലെത്തിയ ഭൗതികദേഹം ജില്ലാ കളക്ടറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. ശേഷം വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടുപോയി.11.30ഓടെയാണ് പൊതുദർശനം ആരംഭിക്കുക. തിരൂരങ്ങാടി യത്തീംഖാനയിലും തുടർന്ന് പരപ്പനങ്ങാടി എസ്എൻഎം ഹയർസെക്കൻഡറി സ്‌കൂളിലും ഉച്ചവരെ പൊതുദർശനത്തിന് വെക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് 3 മണിയോടെയാണ് ഖബറടക്കം നടക്കുക.


കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ലഡാക്കിൽ വാഹനാപകടം നടന്നത്. സൈനിക ക്യാമ്പിലേക്ക് പോയ വാഹനം 60 അടിയോളം താഴ്ചയിലുള്ള നദിയിലേക്ക് വീഴുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ മലയാളിയായ മുഹമ്മദ് ഷൈജൽ ഉൾപ്പെടെ ഏഴ് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയുമായിരുന്നു.