29 March 2024 Friday

സംസ്ഥാനപാതയിലെ കുഴികൾ അടച്ചു തുടങ്ങി*

ckmnews

*സംസ്ഥാനപാതയിലെ കുഴികൾ അടച്ചു തുടങ്ങി*


എടപ്പാൾ:സംസ്ഥാനപാതയിലെ കുഴികൾ അടയ്ക്കാൻ നടപടിയായി. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ എടപ്പാളിൽ റോഡിൽ കുഴികൾ രൂപപ്പെട്ടത് കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട

അധികൃതർ ഇടപെട്ടാണ്

റോഡിലെ ഗർത്തങ്ങൾ

അടയ്ക്കാൻ നടപടി ആയത്. എടപ്പാൾ തൃശ്ശൂർ റോഡിലെ വിവിധ ഭാഗങ്ങളിലാണ് സ്വകാര്യ ടെലിഫോൺ കമ്പനിക്കായി കേബിൾ സ്ഥാപിക്കാനായ കുഴിച്ചതിലെ മണ്ണ് മഴയിൽ ഒഴുകിപ്പോയത്. ഇത് വാഹനങ്ങൾക്ക് അപകട ഭീതിയുണത്തുന്നതായി കാണിച്ചായിരുന്നു വാർത്ത നൽകിയത്.