28 March 2024 Thursday

നിലമ്പൂര്‍ ഷാബാ ഷെരീഫ് വധം; ഒളിവില്‍ കഴിയാന്‍ പ്രതിയെ സഹായിച്ച ആള്‍ അറസ്റ്റില്‍

ckmnews

മലപ്പുറം: നിലമ്പൂർ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. വണ്ടൂർ സ്വദേശി  മിഥുൻ (28) ആണ് പിടിയിലായത്. ഒളിവിൽ കഴിയുന്ന പ്രതിയെ സഹായിച്ചതിനാണ് അറസ്റ്റ്. അതേസമയം ഷാബാ ഷെരീഫിന്‍റെ മൃതദേഹ ആവശിഷ്ടങ്ങൾക്കായി ചാലിയാർ പുഴയിൽ എടവണ്ണ പാലത്തിന് സമീപം നേവി സംഘം നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. തെരച്ചിലിൽ ലഭിച്ച പ്ലാസ്റ്റിക് കവറുകളും എല്ലുകളോട് സാമ്യമുള്ള വസ്തുവും കോടതി അനുമതിയോടെ പരിശോധനക്ക് അയച്ചിട്ടുണ്ട് . പാലത്തിനു താഴെ അറവ് മാലിന്യങ്ങൾ ഉൾപ്പടെ  തള്ളുന്ന സ്ഥലത്തു നിന്നാണ് ഈ വസ്തുക്കൾ ലഭിച്ചത് എന്നതിനാൽ വിശദ ഫോറൻസിക് പരിശോധനകൾ നടത്തണമെന്ന് പൊലീസ് അറിയിച്ചു.