23 March 2023 Thursday

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റില്‍ വീണു

ckmnews

കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കല്ലടയാറ്റിൽ വീണു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കോന്നിക്ക് സമീപത്തെ കൂടല്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് കാണാതായത്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പത്താനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ഉച്ചഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴയ്ക്ക് അടുത്തെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം.

മൂന്നുപേരും പുഴലേക്ക് വീണു. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍തന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനയും തെരച്ചില്‍ തുടരുകയാണ്. ആറിന് ആഴംകൂടിയ പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു.