25 June 2022 Saturday

ബിദിഷയ്ക്ക് പിന്നാലെ മഞ്ജുഷയും ആത്മഹത്യ ചെയ്ത നിലയിൽ; ‘ആ മരണം മകളെ തളർത്തി

ckmnews

കൊൽക്കത്ത:പ്രശസ്ത മോഡൽ മഞ്ജുഷ നിയോഗി കൊൽക്കത്തയിലെ പാട്ടുലിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ. ബിദിഷ ഡേ മജുംദാറിനു പിന്നാലെയാണു സുഹൃത്തായ മറ്റൊരു ബംഗാളി മോഡലിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണെന്നു പൊലീസ് പറഞ്ഞു. മഞ്ജുഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അടുത്ത സുഹൃത്തായ ബിദിഷയുടെ മരണം മഞ്ജുഷയെ തളർത്തിയെന്നും വിഷാദം അലട്ടിയിരുന്നെന്നും അമ്മ പറഞ്ഞു. ബിദിഷയ്‌ക്കൊപ്പം നിൽക്കണമെന്ന് മകൾ നിരന്തരം പറയുമായിരുന്നു. എപ്പോഴും അവളെക്കുറിച്ചായിരുന്നു സംസാരം. ബിദിഷയുടേത് പോലെ ഇനി നമ്മുടെ വീടും മാധ്യമശ്രദ്ധ പിടിച്ചുപറ്റുമെന്ന് മഞ്ജുഷ പറഞ്ഞപ്പോൾ താൻ ശകാരിച്ചുവെന്നും അമ്മ പറയുന്നു.


പല്ലവി ഡേ, ബിദിഷ ഡേ മജുംദാർ

പല്ലവി ഡേ, ബിദിഷ ഡേ മജുംദാർ


മേയ് 25നാണ് ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ ( 21) കൊൽക്കത്തയിലെ നഗേർബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. മേയ് 15ന് ബംഗാളി നടി പല്ലവി ഡേയെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുഹൃത്ത് ഷാഗ്‍നിക് ചക്രവർത്തിക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിലാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്