24 April 2024 Wednesday

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്; ആര്യൻ ഖാന് ക്ലീൻ ചിറ്റ്

ckmnews

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ  ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്  ക്ലീൻ ചീറ്റ്. ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള കുറ്റപത്രം എൻസിബി കോടതിയില്‍ സമർപ്പിച്ചു. 14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാക്കി. ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻസിബി കുറ്റപത്രത്തില്‍ പറയുന്നു. ആര്യനടക്കം ആറ് പേരെ കേസിൽ നിന്ന് ഒഴിവാക്കിയത്. മുൻ മുൻ ധമേച്ച, അർബാസ് മർച്ചൻ്റ് എന്നിവർക്കെതിരെ കേസ് നിലനിൽക്കും.