25 June 2022 Saturday

വെള്ളാളൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു

ckmnews

വെള്ളാളൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു


ചങ്ങരംകുളം:വെള്ളാളൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ(VFTC) ലോഗോ പ്രകാശനം നടത്തി. മുൻ കേരള സന്തോഷ് ട്രോഫി താരവും കേരള സെവൻസ് ഫുട്ബോൾ താരവുമായ ആഷിക് ഉസ്മാൻ മുൻ കേരള സന്തോഷ് ട്രോഫി താരം നവാസ്‌ കോക്കൂർ,നൂറുൽ ആമീൻ മാസ്‌റ്റർ കുമരനെല്ലൂർ റഫീഖ് എം വി വെള്ളാളൂർ എന്നിവരുടെ സാനിധ്യത്തിൽ ട്രെയിനിങ് സെന്റർ ഡയറക്ടർ അഷറഫ് പി ടി വെള്ളാളൂരിന് നൽകി പ്രകാശനം ചെയ്തു .ചടങ്ങിൽ വി എഫ് സി വെള്ളാളൂർ ക്ലബ് മെമ്പർമാരായ ഹസീബ് കെ ,അഫീദ് റഹ്‌മാൻ ,ആഷിക് ഇ വി എന്നിവർ പങ്കെടുത്തു