19 April 2024 Friday

തൃക്കാക്കര വ്യാജവീഡിയോ കേസ്: ഒരാൾ കൂടി അറസ്റ്റിൽ പട്ടാമ്പി സ്വദേശി ഷുക്കൂറാണ് അറസ്റ്റിലായത്.

ckmnews

കൊച്ചി: വ്യാജ വീഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി  ഡോ.ജോ ജോസഫിനെ   അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പട്ടാമ്പി സ്വദേശി ഷുക്കൂറാണ് അറസ്റ്റിലായത്. ഇയാൾ കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹിയാണ്. പാലക്കാട് സ്വദേശി ശിവദാസൻ എന്നയാളെ ഇന്നലെ അറസ്റ്റിലായിരുന്നു. കെടിഡിസി  ജീവനക്കാരനായ ഇയാൾ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണെന്ന്  പോലീസ് അറിയിച്ചു. സംഭവത്തില്‍  തൃക്കാക്കരയിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വ്യാജവീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി നിരീക്ഷണത്തിലുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.