25 June 2022 Saturday

കാലവർഷം ആദ്യമെത്തുക തെക്കൻ ജില്ലകളിൽ അടുത്ത നാല് ദിവസം മഴക്ക് സാധ്യത

ckmnews

കാലവർഷം ആദ്യമെത്തുക തെക്കൻ ജില്ലകളിൽ അടുത്ത നാല് ദിവസം മഴക്ക് സാധ്യത


തിരുവനന്തപുരം:കാലവർഷം ആദ്യം തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാകും പെയ്തിറങ്ങുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഒടുവിലത്തെ ഉപഗ്രഹ ചിത്രങ്ങളാണ് ഇതു സംബന്ധിച്ച സൂചന നൽകുന്നത്. കാറ്റ് അനുകൂലമായാൽ വൈകാതെ കാലവർഷം എത്തുമെങ്കിലും അതു കഴിഞ്ഞു ദുർബലമാകാനും സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകൾ, മാലദ്വീപ് മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്കു കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 4 ദിവസം കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത ഉണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നു യെലോ അലർട്ട് പ്രഖ്യാപിച്ചു