28 March 2024 Thursday

എൻ എസ് എസ് പെരുമുക്ക് കരയോഗം വാർഷിക പൊതുയോഗം നടത്തി

ckmnews

എൻ എസ് എസ് പെരുമുക്ക് കരയോഗം വാർഷിക പൊതുയോഗം നടത്തി


ചങ്ങരംകുളം:എൻ എസ് എസ് പെരുമുക്ക് കരയോഗം വാർഷിക പൊതുയോഗം പൊന്നാനി താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ സോമസുന്ദരൻ നായർ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ സെക്രട്ടറി പ്രകാശ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.കരയോഗം പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഉദയകുമാർ സ്വാഗതം പറഞ്ഞു. വിനയകുമാർ നന്ദി രേഖപ്പെടുത്തി.വേലായുധൻ നായർ ചന്ദ്രവദന എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ഗോപാലകൃഷ്ണൻ നായർ (പ്രസി ) ഉദയകുമാർ (സെക്രട്ടറി )അച്യുതൻ നായർ ( ട്രഷറർ) ബാലചന്ദ്രൻ (വൈസ് പ്രസി )  ഹരിദാസൻ (ജോയിന്റ് സെക്രട്ടറി )എന്നിവരെയും വനിത സമാജം ഭാരവാഹികളായി

ബാനുമതി (പ്രസി ) ചന്ദ്രവദന (സെക്രട്ടറി )സുഭദ്ര (ട്രെഷറർ ) ഇന്ദിര (വൈസ് പ്രസി ) വിദ്യ (ജോയിന്റ് സെക്രട്ടറി ) എന്നിവരെയും തിരഞ്ഞെടുത്തു