25 April 2024 Thursday

കുളത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തിയവരെ രമണന്‍സ് കൂട്ടായ്മ ചിയ്യാനൂര്‍ ആദരിച്ചു.

ckmnews

കുളത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തിയവരെ രമണന്‍സ് കൂട്ടായ്മ ചിയ്യാനൂര്‍ ആദരിച്ചു.


ചങ്ങരംകുളം:ചിയ്യാനൂർ ചിറക്കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് മരണത്തെ മുന്നിൽ കണ്ട മൂന്ന് കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയവരെ ചിയ്യാനൂർ രമണന്‍സ് കൂട്ടായ്മ ആദരിച്ചു.കുളത്തിന് സമീപത്തെ ഞാറ്റ് പുരയിൽ വെച്ച് നടന്ന ചടങ്ങിൽ രമണന്‍സ് കൂട്ടായ്മയിലെ അംഗങ്ങള്‍ ആയ രോഹിത് , വിഷ്ണു എന്നിവര്‍  കുട്ടികളെ രക്ഷപ്പെടുത്തിയ  മുഹമ്മദ് ചിയ്യാനൂർ, ഷാജി വളയംകുളം  എന്നിവർക്ക് ഉപഹാരം നൽകി.ബൈക്കിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പഞ്ചറടക്കുന്ന മുനീബിനെ വിളിച്ച് കുളത്തിന് സമീപത്തെ ഞാറ്റ് പുരയിൽ ഇരിക്കുമ്പോഴാണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയത് അറിയുന്നതെന്നും ഉടനെ തന്നെ കുളത്തിലേക്ക് ചാടി രണ്ട് കുട്ടികളെ കരക്ക് കയറ്റുകയുമായിരുന്നെന്ന് ഷാജി വളയംകുളം പറഞ്ഞു.തളർന്ന് പോയ ഷാജി കരയിൽ ഇരിക്കുമ്പോഴാണ് ഒരു കുട്ടി കൂടി വെള്ളത്തിൽ മുങ്ങിയിട്ടുണ്ടെന്ന് അറിയുന്നത്.ബഹളം കേട്ട് ഓടി വന്ന കുളത്തിന് സമീപത്ത് താമസിക്കുന്ന മുഹമ്മദ് കുട്ടിയാണ് കുളത്തിൽ നിന്ന് മൂന്നാമത്തെ കുട്ടിയെ മുങ്ങിയെടുത്ത് കരക്ക് കയറ്റിയത്.ഇതെ ഞാറ്റുപുരയിൽ വച്ച് തന്നെ ഒരു അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാജി പറഞ്ഞു