28 March 2024 Thursday

മാറഞ്ചേരി ഗ്രാമപഞ്ചായത് കുടുംബശ്രീ സിഡിഎസിനു കീഴിലുള്ള വനിതാ ജിം ഉൽഘാടനം ചെയ്തു

ckmnews

മാറഞ്ചേരി ഗ്രാമപഞ്ചായത് കുടുംബശ്രീ സിഡിഎസിനു കീഴിലുള്ള വനിതാ ജിം ഉൽഘാടനം ചെയ്തു


എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 വർഷത്തെ വനിതാ സംരംഭക പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗ്രാമപഞ്ചായത് കുടുംബശ്രീ സിഡിഎസിനു കീഴിലുള്ള വനിതാ ഗ്രൂപ്പിന്റെ മിസ് ആൻഡ് മിസ്സിസ് ഫിറ്റ്നസ് ക്ലബ് മാറഞ്ചേരി ജിഎച്ച്എസിനു എതിർവശത്തുള്ള കോംപ്ലക്സിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന മുഹമ്മദലി , ബ്ലോക്ക് മെമ്പർ പി അജയൻ ,ഗ്രാമപഞ്ചായത് മെമ്പർമാരായ ഷിജിൽ എ , മാധവൻ ടി , അമൽദാസ് ,  ശ്രീജിത്ത് ,ടി ജമാലുധീൻ , ചെയർപേഴ്സൻ ഫൗസിയ ,സംരംഭക സുബിത വിനോദ് കുമാർ അടക്കമുള്ളവർ പങ്കെടുത്തു .പെരുമ്പടപ്പ് ബ്ലോക്കിൽ ആദ്യമായാണ് വനിതകൾക്കു മാത്രമായി ഫിറ്റ്നസ് സെന്റർ തുടങ്ങുന്നത് .വർധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളും , വ്യായാമ കുറവും ഏറ്റവും ബാധിക്കുന്നത് സ്‌ത്രീകളെ യാണെന്നും , സ്ത്രീ ശാക്തീകരണത്തിന് മുഖ്യ ഘടകം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണമാണെന്നും ,സ്ത്രീകൾക്ക് സുരക്ഷിതമായി വന്നു പോകാവുന്ന ഇടമാണിതെന്നും എല്ലാ ഗ്രാമ പഞ്ചായത്തു പ്രദേശങ്ങളിലും ഇത്തരം വ്യായാമ കേന്ദ്രങ്ങൾ ഉയർന്നു വരണമെന്നും തയ്യാറാവുന്ന വനിതാ ഗ്രൂപ്പുകൾക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്നും ഉൽഘാടനം ചെയ്തു കൊണ്ട് പ്രസിഡന്റ് അറിയിച്ചു .