23 April 2024 Tuesday

കൊറോണ നിര്‍ദേശം ലംഘിച്ച് എസ്ഡിപിഐ പ്രകടനം പൊന്നാനി പോലീസ് കേസെടുത്തു

ckmnews



പൊന്നാനി:കൊറോണ നിര്‍ദേശം ലംഘിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകെര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെടുത്തു.വെള്ളിയാഴ്ച വൈകിയിട്ട് ഏഴര മണിയോടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊന്നാനി ജംഗ്ഷനില്‍ പ്രതിഷേധപ്രകടനം നടത്തിയത്. ഡല്‍ഹിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.എന്നാല്‍ കൊറോണ പശ്ചാതലത്തില്‍ സംസ്ഥാനത്ത് പൊതു പരിപാടികള്‍ നടത്തുന്നതിനും ആളുകള്‍ കൂട്ടം കൂടുന്ന രീതിയില്‍ നടത്തുന്ന മറ്റു പരിപാടികളും നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കണ്ടാലറിയാവുന്ന 30ഓളം പേര്‍ക്കെതിരെ കേസെടുത്തത്.