25 April 2024 Thursday

ഹോട്ടല്‍ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു ഗൂഗിൾ പേ വഴി തട്ടിയെടുത്തത് 75000 രൂപ 2 പേർ പിടിയിൽ

ckmnews

ഹോട്ടലുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ഗൂഗിൾ പേ ഉപയോഗിച്ച് 75,000 രൂപ കവർന്ന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം സ്വദേശി തെക്കേ വളപ്പിൽ മുഹമ്മദ് ഷാരിഖ് (27),വളരാട് സ്വദേശി പീച്ചമണ്ണിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 23നായിരുന്നു സംഭവം. പാണ്ടിക്കാട് ടൗണിലെ ഗായത്രി ഹോട്ടൽ ഉടമ മുരളീധരൻ പൂളമണ്ണയുടെ പണമാണ് തട്ടിയത്. ഹോട്ടലിലെ മുൻ ജീവനക്കാരനായ മുഹമ്മദ് ഇർഫാൻ മുരളീധരന്‍റെ ഗൂഗിൾ ഫപേ പിൻ നമ്പർ മനസ്സിലാക്കുകയും ഫോൺ മോഷ്ടിച്ച് മുഹമ്മദ് ഷാരീഖിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് തവണയായി 75,000 രൂപ ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു.കേസിൽ കുപ്രസിദ്ധ കുറ്റവാളിയും ആമക്കാട് സ്വദേശിയുമായ സിയാദ് ഉൾപ്പെടെ പ്രതികളാണ്.അവരെ ഉടൻ പിടികൂടുമെന്ന് പൊലീസ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.