24 April 2024 Wednesday

ഇർശാദ് ദഅവാ സമ്മേളനം:സന്ദേശ പ്രയാണം നാളെ സമാപിക്കും

ckmnews

ഇർശാദ് ദഅവാ സമ്മേളനം:സന്ദേശ പ്രയാണം നാളെ സമാപിക്കും


ചങ്ങരംകുളം: മെയ് 29 ഞായറാഴ്ച നടക്കുന്ന പന്താവൂർ ഇർശാദ് ഇസ്‌ലാമിക് സയൻസ് കോളജ് പ്രഥമ ബിരുദദാന സമ്മേളനാനുബന്ധമായി സംഘടിപ്പിച്ച ചതുർദിന പൈതൃക സന്ദേശ പ്രയാണം തവനൂർ, കാലടി പഞ്ചായത്തുകളിൽ സംഘടിപ്പിച്ചു.രാവിലെ ഒൻപതരയ്ക്ക് മാത്തൂരിൽ ഇർശാദ് രക്ഷാധികാരിയായിരുന്ന ശൈഖുനാ യു പി മുഹമ്മദ് മുസ്‌ലിയാരുടെ മഖാം സിയാറതിന് യുപി ശാഫി ഹുദവി നേതൃത്വം നൽകി വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകുന്നേരം അയങ്കലത്ത് സമാപിച്ചു. 

 വിവിധ കേന്ദ്രങ്ങളിൽ കെ സിദ്ധീഖ് മൗലവി,വാരിയത്ത് മുഹമ്മദലി .അബ്ദുൽ ബാരി സിദ്ധീഖി, പി പി നൗഫൽ സഅദി, ഹബീബ് അഹ്സനി . സൈഫുല്ല അദനി, പ്രസംഗിച്ചു.നാളെ പൊന്നാനി സോണിലാണ് സന്ദേശ പ്രയാണം. രാവിലെ ഒൻപതരയ്ക്ക് പുത്തൻപള്ളി നൂണക്കടവിൽ കെ പി അബ്ദുള്ളക്കുട്ടി അൽ ഖാസിമി സമൂഹ സിയാറതിനു നേതൃത്വം നൽകും. രാത്രി ഏഴിന് ചമ്രവട്ടം ജംഗ്ഷനിലെ സമാപന സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.