19 April 2024 Friday

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വാഹനജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നൽകി

ckmnews

പൊന്നാനി കൾച്ചറൽ വേൾഡ്  ഫൗണ്ടേഷൻ വാഹനജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നൽകി


ചങ്ങരംകുളം:മെയ് 28, 29 തിയ്യതികളിലായി നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ്  ഫൗണ്ടേഷൻ14-ാം വാർഷിക സമ്മേളനത്തിന്റേയും സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റേയും പ്രചരണാർത്ഥം നടക്കുന്ന വാഹന ജാഥയ്ക്ക് പൊന്നാനി താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ചങ്ങരംകുളത്ത് നടന്ന സ്വീകരണ യോഗം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു. അയിഷാ ഹസ്സൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പി.കോയക്കുട്ടി, രാജൻ തലക്കാട്ട്, പി.കെ.അബ്ദുള്ളക്കുട്ടി, എം.ടി. ഷെറീഫ്, അബ്ദു കിഴിക്കര , പ്രണവം പ്രസാദ്, ടി.കൃഷ്ണൻ നായർ ,  കെ.മുനീറ , എം. മാലതി, വി.മുഹമ്മദ് നവാസ്, എ.അബ്ദുൾ ലത്തീഫ്  എന്നിവർ പ്രസംഗിച്ചു.