20 April 2024 Saturday

അഭിമാന നിമിഷം:വീൽചെയർ ബാസ്കറ്റ്ബോൾ കേരള ടീമിൽ ഇടംനേടി അൻസാർ പൊന്നാനി

ckmnews

അഭിമാന നിമിഷം:വീൽചെയർ ബാസ്കറ്റ്ബോൾ കേരള ടീമിൽ ഇടംനേടി അൻസാർ പൊന്നാനി


പൊന്നാനി: ആറു ടീമുകൾ മാറ്റുരക്കുന്ന സൗത്ത് സോൺ വീൽചെയർ ബാസ്കറ്റ്ബോൾ ടൂർണമൻെറിലേക്കുള്ള കേരള ടീമിൽ ഇടംനേടി പൊന്നാനി സ്വദേശിയായ അൻസാർ.മെയ് 27,28,29 തിയ്യതികളിൽ കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന സൗത്ത് സോൺ വീൽചെയർ ബാസ്കറ്റ്ബോൾ ടൂർണമൻെറിൽ കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന,പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും മത്സരിക്കും.