19 April 2024 Friday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മഴക്കാല ശുചീകരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മഴക്കാല ശുചീകരണ പ്രവർത്തികൾക്ക്  തുടക്കം കുറിച്ചു


ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ശുചിത്വദിനാചരണത്തിന് തുടക്കം കുറിച്ചു. ഐനിചോട് സെന്ററിൽ നടന്ന പരിപാടി പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തികൾ നടക്കുമെന്ന് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ പറഞ്ഞു.

മഴക്കാലത്തിന്റെ മുന്നോടിയായി ഗ്രാമങ്ങൾ ശുചീകരിക്കുന്നതിനിയി പഞ്ചായത്ത് തോറും നടത്തുന്ന ഡ്രൈഡെ പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡിലും വാർഡ് മെമ്പർമാരുടെ മേൽനോട്ടത്തിൽ, ക്ലബ്ബുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർ, അങ്കനവാടി ഹെൽപ്പർമാർ തുടങ്ങിയവരുടെ സഹായത്തോടെ ശുചീകരണ പ്രവർത്തികളാണ് നടന്നു വാരാറുള്ളത്.മഴക്കാലങ്ങളിൽ ഉണ്ടാകാവുന്ന രോഗങ്ങളിൽ നിന്നും മുക്തിനേടുവാൻ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഒരു ഞായറാഴ്ച ഡ്രൈഡേ പ്രഖ്യാപിച്ചു കൊണ്ട് മുഴുവൻ വീടുകളിലും ശുചീകരണം നടത്തണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ഒ പി അധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു.മുസ്തഫ ചാലുപറമ്പിൽ, റഷീന റസാഖ്, ചാന്ത്നി രവീന്ദ്രൻ,ജബ്ബാർ കുറ്റിയിൽ, ഷണ്മുകൻ,ഉഷ സുരേഷ്, പ്രിൻഷ സുനിൽ, രാഗി രമേശ്‌, പഞ്ചായത്ത് സെക്രട്ടറി മനോജ്‌, ഹെൽത്ത് ഇൻസ്‌പെക്ടർ ജയശ്രീ എന്നിവർ സംസാരിച്ചു.