24 April 2024 Wednesday

ചങ്ങരംകുളം നന്നംമുക്കിൽ പന്തൽവർക്ക് തൊഴിലാളിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

ചങ്ങരംകുളം നന്നംമുക്കിൽ പന്തൽവർക്ക് തൊഴിലാളിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


ചങ്ങരംകുളം:നന്നംമുക്കിൽ പന്തൽവർക്ക് തൊഴിലാളിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.നന്നംമുക്ക് സെന്ററിൽ വാടക മുറിയിൽ  ഒറ്റക്ക് താമസിച്ച് വന്ന തിരൂർ ബിപി അങ്ങാടി സ്വദേശി പാടഞ്ചേരി രാജനെനെയാണ് താമസ സ്ഥലത്ത് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച പുലർച്ചെ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.15 വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും മക്കളെയും പിരിഞ്ഞ് ചങ്ങരംകുളത്ത് എത്തിയ രാജൻ ചങ്ങരംകുളം മാസ് പന്തൽ വർക്കിൽ 8 വർഷത്തോളം ജോലി ചെയ്തിരുന്നു.ഏതാനും വർഷമായി കാട്ടാകാമ്പാൽ കുമാർ പന്തൽ വർക്കിൽ ജോലി ചെയ്ത് വരികയായിരുന്നു.ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു പ്രബോഷണൽ എസ്ഐ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും