29 March 2024 Friday

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കി 8 വയസ്സുകാരി അദ്രിജ

ckmnews

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കി 8 വയസ്സുകാരി അദ്രിജ


ചങ്ങരംകുളം:ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കി 8 വയസ്സുകാരി അദ്രിജ.ഐക്യരാഷ്ട്രസഭ ചില വർഷങ്ങൾ അന്താരാഷ്ട്ര വർഷമായി ആചരിക്കാറുണ്ട്. ആ ഒരു വർഷം അതിനുവേണ്ടി മാത്രമായിരിക്കും പ്രാധാന്യം നൽകുന്നത്. 1965 മുതൽ 2024 വരെയുള്ള പ്രധാനപ്പെട്ട 52 U N അന്താരാഷ്ട്ര വർഷങ്ങളും അവ എന്തിനുവേണ്ടി ആചരിക്കുന്നു എന്നതും 2 മിനിറ്റ് 41 സെക്കന്റ് കൊണ്ട് പറഞ്ഞാണ് ഈ കൊച്ചു മിടുക്കി റെക്കോർഡിൽ ഇടം നേടിയത്‌.കുറ്റിപ്പാല തേവർക്കുളത്തിൽ പറമ്പിൽ രമേഷിന്റയും(ഷോപ്പ് ഇൻ ചാർജ് പൊന്നാനി ബിവറേജ് )വീട്ടമ്മയായ ഷീനയുടെയും ഏക മകളാണ് അദ്രിജ.കപ്പൂർ KAMALP സ്കൂളിലെ 4-ാം ക്ലാസ്സുകാരിയാണ് അദ്രിജ.അധ്യാപകരുടെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണയും അദ്രിജക്കുണ്ട്.