28 March 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി നഷ്ടനായിക നോവൽ ചർച്ച നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി നഷ്ടനായിക നോവൽ ചർച്ച നടത്തി


ചങ്ങരംകുളം സാംസ്കാരിക സമിതി നഷ്ടനായിക നോവൽ ചർച്ച നടത്തി.മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയുടെ ദുരന്ത ജീവിതവും ജന്മനാട്ടിൽ നിന്നുള്ള പലായനവും പ്രമേയമാകുന്ന വിനു എബ്രഹാം രചിച്ച നഷ്ടനായിക എന്ന നോവൽ പുതിയ കാലത്തും ചലച്ചിത്ര മേഖലയിൽ നടിമാർ അനുഭവിക്കേണ്ടി വരുന്ന ശാരീരിക മാനസിക പീഡനങ്ങളുടെ തുടർച്ചകളെ ഓർമ്മിപ്പിക്കുന്നു എന്ന് ആമുഖ ഭാഷണത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് അഭിപ്രായപ്പെട്ടു.ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.ചന്ദ്രിക രാമനുണ്ണി പി വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നഷ്ടനായിക എന്ന നോവലാണ് കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമക്ക് ആധാരമായത്.