25 April 2024 Thursday

രുദ്രൻ വാരിയത്തിൻ്റെ കവിതാ സമാഹാരം ഓർമ്മച്ചെപ്പ് പ്രകാശനം വ്യാഴാഴ്ച നടക്കും

ckmnews

രുദ്രൻ വാരിയത്തിൻ്റെ  കവിതാ സമാഹാരം ഓർമ്മച്ചെപ്പ് പ്രകാശനം വ്യാഴാഴ്ച നടക്കും


എടപ്പാൾ: രുദ്രൻ വാരിയത്തിൻ്റെ  രണ്ടാമത്തെ കവിതാ സമാഹാരം 'ഓർമ്മച്ചെപ്പ്' വ്യാഴാഴ്ച പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വർത്ത സമ്മേളനത്തിൽ അറിയിച്ചു. മെയ് 26ന് 2.30 ന് മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഇ.സിന്ധു ഉദ്ഘാടനം ചെയ്യും.എഴുത്തുകാരൻ എ.പി.അഹമ്മദ് നോവലിസ്റ്റ് നന്ദന് നൽകി കവിതാ സമാഹാരം പ്രകാശനം നിർവ്വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ.ശിവദാസ് പുസ്തക പരിചയം നടത്തും. ചടങ്ങിൽ കടവനാട് മുഹമ്മദിന് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പിൻ്റെ ആദരവും നൽകും.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ നന്ദൻ,ഹരിദാസ് വടക്കത്ത്,രുദ്രൻ വാരിയത്ത്,

ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.