25 April 2024 Thursday

ആലംകോട് ഏഴാം വാർഡ് പഞ്ചായത്ത് അംഗമായി ശശി പുക്കേപുറത്ത് സത്യപ്രതിജ്ഞ ചെയ്തു

ckmnews

ചങ്ങരംകുളം:ആലംകോട് ഏഴാം വാർഡ് പഞ്ചായത്ത് അംഗമായി ശശി പുക്കേപുറത്ത് സത്യപ്രതിജ്ഞ ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എപി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.എൽഡിഎഫിന്റെ കയ്യിലായിരുന്ന സീറ്റ് സിപിഎം സ്ഥാനാർത്ഥി ജയന്തി യെ 215 വോട്ടിന് പരാജയപ്പെടുത്തിയാണ് ശശി പൂക്കെപുറത്ത് വിജയിച്ചത്.ഇതോടെ പഞ്ചായത്ത് കക്ഷിനില എൽഡിഎഫ് 10 യുഡിഎഫ് 9 നിലയിൽ എത്തി.കാലത്ത് 11 മണിയോടെ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു