29 March 2024 Friday

വാദ്യകലാകാരൻ സന്തോഷ് ആലംകോടിന് ജന്മനാട് സ്വീകരണം ഒരുക്കുന്നു

ckmnews

ചങ്ങരംകുളം:സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ കൂടിയായ വാദ്യകലാകാരൻ സന്തോഷ് ആലംകോടിന് ജന്മനാട് പൗരസ്വീകരണം ഒരുക്കുന്നു.വാദ്യ കലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പൗരപ്രമുഖരുടെ സാനിധ്യത്തിൽ ആലംകോട് സ്വീകരണം ഒരുക്കുന്നത്.മെയ് 29ന് വൈകിയിട്ട് 5 മണിക്ക് ആലംകോട് മാമാണിപ്പടിയിൽ വച്ച് നടക്കുന്ന പരിപാടി കഥകളിയുടെ കുലപതി കലാമണ്ഡലം ഗോപിയാശാൻ ഉദ്ഘാടനം ചെയ്യും.മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ,കരിയന്നൂർ നാരായണൻ നമ്പൂതിരി,പി നന്ദകുമാർ എംഎൽഎ,മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,ആലംകോട് ലീലാകൃഷ്ണന് തുടങ്ങിയ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും