20 April 2024 Saturday

അമൽ എം സംവിധാനം ചെയ്ത ആഴം സിനിമയുടെ ആദ്യ പ്രദർശനം കൊളത്തൂരിൽ വച്ച് നടന്നു

ckmnews


പ്രശസ്ഥ ഷോർട്ട് ഫിലിം സംവിധായകനായ അമൽ എം സംവിധാനം ചെയ്ത ആഴം സിനിമയുടെ ആദ്യ പ്രദർശനം കൊളത്തൂരിൽ വച്ച് നടന്നു.മികച്ച നിരവധി  ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത അമലിന്റെ ആഴം ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഉള്ളടക്കം , മികച്ച എഡിറ്റർ എന്നിങ്ങനെ രണ്ട് അവാർഡുകൾ നേടിയിട്ടുണ്ട്ക ഴിഞ്ഞ ആറ് വർഷത്തോളമായി സിനിമാ രംഗത്ത്‌ പ്രവർത്തിച്ചു വരുന്ന അമൽ മൊബൈൽ ഷോർട്ട് ഫിലിമുകളിൽ നിന്ന് തുടങ്ങി ഏകദേശം 28 ഓളം ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു കഴിഞ്ഞു .പ്രദർശനത്തിന് ശേഷം സിനിമയെ കുറിച്ചുള്ള അവലോകനവും നടന്നു.കൂടാതെ റാൽഫിസ് ടെക്നോളജിസ് എന്ന ഐടി കമ്പനി അമലിനെയും കൂടെ പ്രവർത്തിച്ചവരെയും അനുമോദിച്ചു.അമലിന്റെ , പാളം , പമ്പരം ,എന്നിങ്ങനെ രണ്ട് ഹ്രസ്വ ചിത്രങ്ങൾ കൂടി  പരിപാടിയിൽ പ്രദർശിപ്പിച്ചിരുന്നു