19 April 2024 Friday

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

ckmnews

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.പഞ്ചായത്തിലെ വിവിധ പ്രദേശത്തെ രജിസ്റ്റ്രേഷൻ ക്ലബ്ബുകൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.കായിക രംഗത്ത് കഴിവുള്ള വരെ പ്രോത്സാഹനം നൽകി മുന്നോട്ട് കൊണ്ട് വരാൻ പഞ്ചായത്ത് എപ്പോഴും മുന്നിൽ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.നന്നംമുക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങൾക്കുള്ള ഗ്രൗണ്ട് തയ്യാറാക്കാൻ പഞ്ചായത്ത് ശ്രമിക്കണമെന്ന് ക്ലബ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എന്നാൽ പഞ്ചായത്തിന്റെ കീഴിൽ അത്തരം സജ്ജീകരണത്തിനുള്ള സ്ഥലം ഇല്ലാത്തതാണ് ഗ്രൗണ്ടുകൾ ഇല്ലാത്തത്തിനുള്ള കാരണമെന്ന് പ്രസിഡന്റ് പറഞ്ഞു.വരും സമയങ്ങളിൽ ക്ലബ്ബുകളുടെ ആവശ്യത്തിന് ഊന്നൽ നൽകുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ഒ പി അധ്യക്ഷത വഹിച്ചു.മുസ്തഫ ചലുപറമ്പിൽ, പ്രിൻഷ സുനിൽ, സാദിഖ് നേച്ചിക്കൽ, ജബ്ബാർ കുറ്റിയിൽ, സബിത വിനയകുമാർ, വികെഎം നൗഷാദ്, റഷീന റസാഖ്,ഉഷ എന്നിവർ സംസാരിച്ചു. രാഗി രമേശ്‌ സ്വാഗതവും, ശ്രീലേഖ നന്ദിയും പറഞ്ഞു.