24 April 2024 Wednesday

പ്രമുഖ ഇസ്ലാമിക മത പണ്ഡിതൻ കടവല്ലൂർ വടക്കുമുറി കൊട്ടിലിങ്ങൽ കെ എസ് മോനുട്ടി മുസ്‌ലിയാർ നിര്യാതനായി.

ckmnews

പ്രമുഖ ഇസ്ലാമിക മത പണ്ഡിതൻ കടവല്ലൂർ വടക്കുമുറി കൊട്ടിലിങ്ങൽ കെ എസ് മോനുട്ടി മുസ്‌ലിയാർ നിര്യാതനായി.


ചങ്ങരംകുളം : 1961 മുതൽ ദീർഘ കാലം കടവല്ലൂർ, കാളാച്ചാൽ, പന്താവൂർ ജുമാ മസ്ജിദുകളിൽ മുദരിസും ഖത്തീബും ആയിരുന്ന പ്രമുഖ ഇസ്ലാമിക മത പണ്ഡിതൻ കടവല്ലൂർ വടക്കുമുറി കൊട്ടിലിങ്ങൽ കെ എസ് മോനുട്ടി മുസ്‌ലിയാർ(86) നിര്യാതനായി.അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മസ്ജിദിലും ഇമാമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.ഹജ്ജ് ഉംറ അമീർ ആയിരുന്നു. 13 വർഷത്തോളം കടവല്ലൂർ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്നു.  ഗുരുവായൂരിനടുത്തു തൈക്കാട് ആണ് ജനനം. മുതുവമ്മൽ ഉസ്മാൻ മുസ്‌ലിയാർ ആണ് പ്രധാന ഗുരുനാഥൻ. കല്ലൂർ അബൂബക്കർ മുസ്‌ലിയാർ, കല്ലൂർ മയമുണ്ണി മുസ്‌ലിയാർ, സയ്യിദ് അസ്ഹരി തങ്ങൾ, ചൊക്ലി അബൂബക്കർ മുസ്‌ലിയാർ എന്നിവരുടെ ദർസുകളിലും മത പഠനം നടത്തി.കബറടക്കം കടവല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. ഭാര്യ : ഫാത്തിമ 

മക്കൾ : അബ്ദുസ്സലാം, സൈദ് മുഹമ്മദ്‌, റംല, റഷീദ,റാഹില,ജാമാതാക്കൾ : ജസീന, റജിയ, കുഞ്ഞുമോൻ കടവല്ലൂർ, ജബ്ബാർ പെരുമ്പിലാവ്, ഷറഫുദ്ദീൻ നിസാമി കല്ലൂർ.