20 April 2024 Saturday

സിപിഐ നന്നംമുക്ക് ലോക്കൽ സമ്മേളനം നടത്തി

ckmnews

സിപിഐ നന്നംമുക്ക് ലോക്കൽ സമ്മേളനം നടത്തി


ചങ്ങരംകുളം:സിപിഐ നന്നംമുക്ക് ലോക്കൽ സമ്മേളനം പിടാവന്നൂർ ഡേവിസ് സ്കൂളിൽ വെച്ച് നടന്നു.എകെ മുഹമ്മദ്കുട്ടി,സുമേഷ് പി, വിബീഷ് കല്ലൂർമ്മ എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.സിപിഐ ജില്ലാ സെക്രട്ടറി പികെ കൃഷ്ണ ദാസ്  സമ്മേളനം ഉത്ഘാടനം ചെയ്തു.പ്രഭാകരൻ മാസ്റ്റർ പതാക ഉയർത്തി,സമ്മേളനത്തിൽ പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ, ജില്ലാ കമ്മിറ്റി അംഗം പിപി ഹനീഫ,കെപി ശ്രീധരൻ,ടിസി മുഹമ്മദ്,മുസ്തഫ ടി, ടിഎം റഫീക്ക്,പ്രബിൻ എൻആർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.തിരുത്തുമ്മൽ കോൾ പടവിൽ സമയബദ്ധിതമായും കാര്യാക്ഷമമായും പദ്ധതി തയ്യാറാക്കി നടപ്പാക്കാൻ അധികൃതർ തയ്യാറാവണമെന്നും നന്നംമുക്ക് പഞ്ചായത്തിലെ ഭരണ സ്തംഭനത്തിന് അറുതി വരുത്തി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പി സുമേഷിനെ ലോക്കൽ സെക്രട്ടറിയായും,ടിഎം റഫീക്കിനെ അസിസ്റ്റന്റ് സെക്രട്ടറിയായും,സമ്മേളനം തിരെഞ്ഞെടുത്തു.