19 April 2024 Friday

എൻ എസ് എസ് കോക്കൂർ കരയോഗം കുടുംബസംഗമം നടത്തി

ckmnews

എൻ എസ് എസ് കോക്കൂർ കരയോഗം കുടുംബസംഗമം നടത്തി


ചങ്ങരംകുളം: എൻ എസ് എസ് കോക്കൂർ കരയോഗം കുടുംബസംഗമം നടത്തി കുറുങ്ങാട്ട് ഹരിദാസൻ നായരുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കോക്കൂർ കരയോഗം സെക്രട്ടറി സോമശേഖരൻ നായർ സ്വാഗതവും കോക്കൂർ കരയോഗം പ്രസിഡൻ്റ് സുനീഷ് ഹരിദാസൻ അദ്ധ്യക്ഷതയും വഹിച്ചു

പെനാനി താലൂക്ക് കരയോഗം പ്രസിഡൻ്റ് സോമസുന്ദരൻ നായരും താലൂക്ക് സെക്രട്ടറി പ്രകാശ് കുമാറും മുഖ്യ പ്രഭാഷണം നടത്തി ചടങ്ങിൽ കോക്കൂർ കരയോഗത്തിലെ വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണവും വിദ്യാർത്ഥികളുടെ കലാപരിപാടിയും നടന്നു  മുരളീധരൻ മനത്താനത്ത് നന്ദി പറഞ്ഞു