19 April 2024 Friday

മിമിക്രിയിൽ മാത്രമല്ല പഠനത്തിലും ബിൻഷ അഷറഫ് ഫുൾ എ പ്ലസ്.

ckmnews



പൊന്നാനി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അനുകരണ കലയില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷവും ഒന്നാംസ്ഥാനം നേടിയ പൊന്നാനി സ്വദേശി ബിൻഷ അഷ്റഫ് പ്ലസ് ടു പരീക്ഷയിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഒന്നാമതെത്തി.


മലപ്പുറം പൂക്കറത്തറ ഡി എച്ച് ഒ എച്ച് എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ബിൻഷ അഷ്റഫ്  സയൻസ്  വിഭാഗത്തിൽ നിന്നാണ് എല്ലാം വിഷയങ്ങളിലും എ പ്ലസ് നേടി 

 മികച്ച വിജയം  കരസ്ഥമാക്കി പൊന്നാനിക്ക് അഭിമാനമായിരിക്കുന്നത്.

പ്രശസ്ത മിമിക്രി കലാകാരന്‍ കലാഭവന്‍ അഷ്‌റഫിന്റെ മകളാണ്  ബിന്‍ഷ. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അനുകരണ കലയില്‍ ഒന്നാംസ്ഥാനം നേടിയ ബിൻഷ എസ്.എസ്.എല്‍.സിക്കും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയിരുന്നു. 

  പൊന്നാനി പളപ്രം സ്വദേശിയായ ബിൻഷയുടെ മാതാവ് അധ്യാപികയായ  ബുഷറയാണ്.