19 April 2024 Friday

മലപ്പുറത്ത് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം മധ്യവയസ്കന് 10 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും

ckmnews

മലപ്പുറത്ത് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം

മധ്യവയസ്കന് 10 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും

മലപ്പുറത്ത് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്കന് 10 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.മലപ്പുറം കാളികാവ്‌ മമ്പാട്ടുമൂല സ്വദേശി നീലങ്ങോടന്‍ മുഹമ്മദ് (68) നാണ്‌ മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജഡ്ജ് എസ്‌. നസീറ ശിക്ഷ വിധിച്ചത്.2015 മാര്‍ച്ചിലായിരുന്നു സംഭവം. പലപ്പോഴായി പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നു. വയറ്‌ വേദനയുമായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പീഡനം നടന്നതായി കണ്ടെത്തിയത്‌. തുടർന്ന് 2015 മെയ്‌ ആറിന്‌ കാളികാവ്‌ പൊലീസ് പ്രതിയെ അറസ്റ്റ്‌ ചെയ്തു.ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാല്‍സംഗം ചെയ്തതിന്‌ ഏഴു വര്‍ഷം കഠിന തടവ്‌, 50,000 രൂപ പിഴ,പിഴയടക്കാത്ത പക്ഷം മൂന്ന്‌ മാസത്തെ അധിക തടവ്‌, പോക്‌സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിനതടവ്‌, 50,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന്‌ മാസത്തെ അധിക തടവ്‌, ഇതേ ആക്ടിലെ പത്താം വക പ്രകാരം അഞ്ച്‌ വര്‍ഷം കഠിന തടവ്‌, 20, 000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ട്‌ മാസത്തെ അധിക തടവ്‌ എന്നിങ്ങനെയാണ്‌ ശിക്ഷ.ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും.ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രുരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും,ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക്‌ കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാദിച്ചു.