19 April 2024 Friday

നൈല ബിലാലിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്

ckmnews

നൈല ബിലാലിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്


ചങ്ങരംകുളം:അറബി ഭാഷ കാലിഗ്രാഫിയിലൂടെ ശ്രദ്ധേയമായ പെരുമ്പിലാവ് കരിക്കാട് സ്വദേശിനി നൈല ബിലാൽ ബസീൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവായി.അറബി ഭാഷയിൽ വ്യത്യസ്തമായ ശൈലിയിൽ മോനോഹമായി അക്ഷരങ്ങളെ കോർത്ത് എഴുതിയ നൂറോളം കാലിഗ്രാഫികൾ പരിശോധിച്ചാണ് അവർഡിന് പരിഗണിച്ചത്.അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കാലിഗ്രാഫി രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ഇത് പ്രചോദനമാകുമെന്നും നൈല ബിലാൽ പറഞ്ഞു.കരിക്കാട് സ്വദേശി ബിലാൽ ബസീൽ മുഹ്സിന ദമ്പതിമാരുടെ മകളായ നൈല അൻസാർ വിമൻസ് കോളേജിലെ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്