20 April 2024 Saturday

ഇർശാദ് ഇസ്‌ലാമിക് സയൻസ് കോളജ്:പ്രഥമ സനദ് ദാന സമ്മേളനം മെയ് 29 നു ഞായറാഴ്ച നടക്കും

ckmnews

ഇർശാദ് ഇസ്‌ലാമിക് സയൻസ് കോളജ്:പ്രഥമ സനദ് ദാന സമ്മേളനം മെയ് 29 നു ഞായറാഴ്ച നടക്കും


ചങ്ങരംകുളം:പന്താവൂർ ഇർശാദ് ക്യാംപസിലെ പ്രധാന സ്ഥാപനമായ ഇസ്‌ലാമിക് സയൻസ് കോളജ് പത്താം വാർഷിക ബിരുദദാന സമ്മേളനം മെയ് 29 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു.പ്രമുഖ പണ്ഡിതരും പ്രാസ്ഥാനിക നേതാക്കളും ദേശീയ-അന്തർദേശീയ തലങ്ങളിലെ പ്രശസ്ത വ്യക്തിത്വങ്ങളും സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ സംബന്ധിക്കും.വൈകുന്നേരം നാലര മണിക്ക് സാംസ്കാരിക സദസ്സോടെ സമ്മേളനം ആരംഭിക്കും നോർക്ക ചെയർമാൻ പി ശ്രീരാമകൃഷണൻ ,നന്ദകുമാർ എം എൽ എ ,ആലങ്കോട് ലീലാകൃഷ്ണൻ. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി തുടങ്ങിയ വിവിധ രാഷ്ട്രീയ - സാമൂഹിക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും .ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ്

സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ,ശൈഖുനാ ഇ സുലൈമാൻ മുസ്‌ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ , കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർ, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം ,തുടങ്ങിയവരും പ്രവാസി പ്രമുഖരും പ്രസംഗിക്കും .രാത്രി ഒമ്പതിന് സമാപന പ്രാർത്ഥനയ്ക്ക്  സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും.ഒരു വർഷം നീളുന്ന ഇർശാദ് മുപ്പതാം വാർഷിക സമ്മേളനം നേതാക്കൾ വേദിയിൽ പ്രഖ്യാപിക്കും.സമ്മേളന പ്രചരണാർത്ഥം 23.24, 25, 26 തീയതികളിൽ  തൃശ്ശൂർ തൃശൂർ - പാലക്കാട്  ജില്ലകളെക്കുടി ബന്ധിപ്പിച്ച് സന്ദേശ പ്രയാണവും സമൂഹ സിയാറത്തും സമാപന കേന്ദ്രങ്ങളിൽ പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്.പ്രയാണോദ്ഘാടനം കക്കടിപ്പുറം  മഖാം സിയാറതിനു നേതൃത്വം നൽകി കെ  എം സ്വാലിഹ് മുസ്‌ലിയാർ  നിർവഹിക്കും. 27 നു വെള്ളിയാഴ്ച വൈകീട്ട് 5 ന് ചങ്ങരംകുളത്ത് നിന്ന് ഇർശാദ് നഗരിയിലേക്ക്  സന്ദേശറാലി സംഘടിപ്പിച്ചിട്ടുണ്ട്.ദശവത്സര  മത - ഭൗതിക  സമുന്നയ പഠനത്തിലൂടെ മതപരമായി മുഖ്തസ്വർ ബിരുദവും ഭൗതിക  വിദ്യയിൽ  പോസ്റ്റ്  ഗ്രാജുവേഷനും പൂർത്തിയാക്കിയ 18 യുവ പണ്ഡിതരാണ് ഇർശാദി ബിരുദം സ്വീകരിച്ചു  സേവനത്തിനായി സമൂഹമധ്യത്തിൽ ഇറങ്ങുന്നത്.വാർത്താ സമ്മേളനത്തിൽ കെ സിദ്ധീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ധീൻ ഹാജി ,അബ്ദുൽ ബാരി സിദ്ധീഖി , എം കെ ഹസൻ നെല്ലിശേരി, കുട്ടി നടുവട്ടം, പി പി നൗഫൽ സഅദി പങ്കെടുത്തു.