20 April 2024 Saturday

പി.സി.ജോർജിന് തിരിച്ചടി; വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുന്‍കൂര്‍ ജാമ്യമില്ല

ckmnews

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. എറണാകുളം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനടിസ്ഥാനമെന്നായിരുന്നു പി.സി.ജോർജിന്റെ വാദം. സാമൂഹിക സാഹചര്യത്തെ കുറിച്ച് പതിവ് ശൈലിയിൽ പറയുകയാണ് ചെയ്തതെന്നും വാദിച്ചു. അതേസമയം മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തുള്ള പ്രസംഗം മതസൗഹാർദം തകർക്കാനിടയാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.