29 March 2024 Friday

വിജയ് ബാബുവിന്‍റെ അറസ്റ്റിന് തടസ്സമില്ല; എംബസിയുമായി ബന്ധപ്പെട്ടു: കമ്മിഷണര്‍

ckmnews

ബലാല്‍സംഗക്കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്‍റെ അറസ്റ്റിന് തടസ്സമില്ലെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു  മനോരമ ന്യൂസിനോട്. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു.ചൊവ്വാഴ്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്തിടത്തും റെഡ് കോര്‍ണര്‍ നോട്ടിസ്  ബാധകമാണെന്നും കൊച്ചി കമ്മിഷണര്‍ വ്യക്തമാക്കി.