29 March 2024 Friday

വെളിയംകോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

ckmnews

വെളിയംകോട്  പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി  സായാഹ്ന സദസ്സ്  സംഘടിപ്പിച്ചു


എരമംഗലം:അതിരൂക്ഷമായ വിലക്കയറ്റത്തിലും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളും ,മതതീവ്രവാദ ശക്തികളും മത്സരിച്ച്  നടത്തുന്ന ക്രമസമാധാന തകർച്ചയിലും പതിഷേധിച്ച് 

വെളിയംകോട്  പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സായാഹ്ന സദസ്സ്  സംഘടിപ്പിച്ചു.അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പിൻ വാതിൽ  നിയമനങ്ങൾക്കും ,മദ്യ - മയക്കുമരുന്ന്  വ്യാപനത്തിനും എതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ലാ യുഡിഎഫ് ചെയർമാൻ അഷറഫ് കോക്കൂർ ഉദ്ഘാടനം  ചെയ്തു.കേരളത്തിൻ്റെ കണ്ണീരായി മാറുന്ന  സിൽവർ ലൈൻ പദ്ധതിയും മറ്റ് ജനദ്രോഹ നടപടിയും സർക്കാർ അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.യുഡിഎഫ് പൊന്നാനി നിയോജക മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു മുഖ്യ പ്രഭാഷണം നടത്തി.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ  എൻ.പി,മൊയ്തുട്ടി ഹാജി അധ്യക്ഷത വഹിച്ചു .യുഡിഎഫ് പഞ്ചായത്ത്  കമ്മിറ്റി കൺവീനർ സി.കെ.പ്രഭാകരൻ  സ്വാഗതം പറഞ്ഞ സായാഹ്ന സദസ്സിൽ  കെ.എം.അനന്തകൃഷണൻ , ഷമീർ ഇടിയാട്ടേൽ ,പി. രാജാറാം തുടങ്ങിയവർ  സംസാരിച്ചു .