20 April 2024 Saturday

കുന്നംകുളം പ്രസ് ക്ലബ്ബിന്റെ മാധ്യമ പുരസ്‌കാര സമര്‍പ്പണം മെയ് 25ന് നടക്കും

ckmnews

കുന്നംകുളം പ്രസ് ക്ലബ്ബിന്റെ   മാധ്യമ പുരസ്‌കാര സമര്‍പ്പണം മെയ് 25ന് നടക്കും


കുന്നംകുളം:സംസ്ഥാനത്ത് ആദ്യമായി പ്രാദേശിക പത്ര- ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌ക്കാരമേര്‍പ്പെടുത്തിയ കുന്നംകുളം പ്രസ് ക്ലബ്ബിന്റെ 17ാംമത് മാധ്യമ പുരസ്‌കാര സമര്‍പ്പണം മെയ് 25ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 4.30ന് കുന്നംകുളം നഗരസഭ ലൈബ്രറി ഓപ്പണ്‍ സ്റ്റേജില്‍ വെച്ചാണ് ചടങ്ങ്. ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരത്തിന് അച്ചടി മാധ്യമ മേഖലയില്‍ കേരളകൗമുദി പൊന്നാനി ലേഖകന്‍ കെ വി നദീര്‍ , ദൃശ്യമാധ്യമ മേഖലയില്‍ തൃശൂര്‍ ചേര്‍പ്പിലുള്ള മീഡിയ ഫോര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ജോബി ജോണ്‍ എന്നിവരാണ് അര്‍ഹരായിട്ടുള്ളത്.പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങ് സൊലസ് സ്ഥാപകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഷീബ അമീര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകന്‍ ടി എം. ഹര്‍ഷന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ വിജയരാജമല്ലിക പ്രസ് ക്ലബ് ചരിത്ര പുസ്തകം പ്രകാശനം ചെയ്യും. എ സി. മൊയ്തീന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, നടനും സാഹിത്യകാരനുമായ വി കെ ശ്രീരാമന്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും.ചലച്ചിത്രമേഖലയിലെ പ്രതിഭകളായ ഇര്‍ഷാദ്, ഷാജി പട്ടിക്കര എന്നിവരെ ചടങ്ങില്‍ ആദരിക്കും.പുരസ്‌കാര സമര്‍പ്പണ ചടങ്ങുകള്‍ക്കു ശേഷം കുന്നംകുളം സ്വദേശികളും കോമഡി ഉത്സവം താരങ്ങളുമായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ, ഗാനമേള എന്നിവയുമുണ്ടായിരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി എഫ്. ബെന്നി, സെക്രട്ടറി ജോസ് മാളിയേക്കല്‍,ട്രഷറര്‍ രവീന്ദ്രനാഥ് കൂനത്ത് എന്നിവര്‍ പങ്കെടുത്തു.