25 April 2024 Thursday

കോവിഡിന്റെ പിടിയില്‍ നിന്ന് ജീവിതത്തിലേക്ക് കോവിഡ് ചികിത്സക്ക് പ്ളാസ്മ നല്‍കി ചങ്ങരംകുളം സ്വദേശി

ckmnews



ചങ്ങരംകുളം:കോവിഡിന്റെ പിടിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വരികയാണ് ചങ്ങരംകുളം സ്വദേശി നിഷാദ് മാതൃകാപരമായ മറ്റൊരു പ്രവൃത്തിയിലൂടെ.ചങ്ങരംകുളം  ചിയ്യാനൂര്‍ സ്വദേശിയായ മണക്കടവത്ത് മുഹമ്മദിന്റെ മകന്‍ നിഷാദിന് ജൂണ്‍ 13നാണ് കോവിഡ് സ്ഥിരീകരിച്ചത്.മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം ജൂലൈ രണ്ടിന് നഗറ്റീവ് ആയി തിരിച്ചെത്തി.പിന്നീട് 15 ദിവസത്തെ ക്വോറന്റൈന്‍ ജീവിതം.ജീവിതത്തിലേക്ക് തിരിച്ച് വന്ന നിഷാദിന്റെ ആദ്യയാത്ര മഞ്ചേരിയിലെ കോവിഡ് സെന്ററിലേക്കായിരുന്നു.കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ചികിത്സക്ക് പ്ളാസ്മ നല്‍കാനായിരുന്നു ആ യാത്ര. കോവിഡ് വിമുക്തരായ ആളുകളില്‍ നിന്ന് പ്ളാസ്മ സ്വീകരിച്ച് ജീവിതം കൈവിട്ട് പോയി എന്ന് തോന്നിയവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിന് പ്രത്യേക ചികിത്സക്ക് നിഷാദ് പ്ളാസ്മ നല്‍കി വീണ്ടും  വീട്ടിലേക്ക് തിരിച്ചു.നീണ്ട ഒരു മാസം അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ മറന്നു തുടങ്ങുകയാണ് നന്മ നിറഞ്ഞ ചില പ്രവൃത്തികളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്ക് വെച്ച് നിഷാദ് പറയുന്നു.