19 April 2024 Friday

തിരുവനന്തപുരത്ത് നിന്നും മാലദ്വീപിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

ckmnews

തിരുവനന്തപുരം: മാലദ്വീപിലേക്ക്  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുളള വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു. മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു.


മാലെയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം മേയ് 29 മുതല്‍ ആഴ്ചയില്‍ 5 ദിവസമായി വര്‍ദ്ധിക്കും. ഹാനിമാധുവിലേയ്ക്ക് ആഴ്ചയില്‍ രണ്ടുദിവസമാണ്  സര്‍വീസ്. ഞായര്‍, വ്യാഴംദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന് തിരിച്ചുപോകും. മാലെയിലേക്ക്‌ നിലവില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ്‌ സര്‍വീസ് ഉള്ളത്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് പുതിയസര്‍വീസ് തുടങ്ങുന്നത്.