Kannur
ടാങ്കർ ലോറി ബൈക്കിലിടിച്ച് അപകടം, ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, മകളുടെ മകൻ ആഗ്നേയ് എന്നിവരാണ് മരിച്ചത്. പുതിയ തെരു ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇരുവരുടെയും മുകളിൽകൂടി ലോറി കയറിയിറങ്ങുകയായിരുന്നു.