25 April 2024 Thursday

ആരോഗ്യമേള സംഘാടക സമിതി രൂപീകരിച്ചു

ckmnews

ആരോഗ്യമേള സംഘാടക സമിതി രൂപീകരിച്ചു


എടപ്പാൾ: ആരോഗ്യമേള സംഘാടക സമിതി രൂപീകരിച്ചു        പൊതുജനാരോഗ്യ മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ആരോഗ്യമേളയുടെ പൊന്നാനി ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈ.പ്രസിഡൻ്റ്  ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. എsപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി.സുബൈദ,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ആർ.അനീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രേമലത, എം.ജയശ്രീ, ഹെൽത്ത് സൂപ്ര വൈസർ  സി.ആർ.ശിവപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ ജോഫ്രി ബേക്കബ്,എൻഎച്ച്എം ബ്ലോക്ക് കോർ ഓർഡിനേറ്റർ സി. സൈനബ, എന്നിവർ സംസാരിച്ചു. ജൂൺ മാസം ആദ്യവാരം എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്ര പരിസരത്ത് വെച്ച് ആരോഗ്യമേള നടത്തും. പകർച്ചവ്യാധികളും പകർച്ചേ തര വ്യാധികളും തടയുന്നതിനുള്ള ആരോഗ്യ അവബോധം വർദ്ദിപ്പിക്കുന്നതിനാണ് ജനകീയ പങ്കാളിത്തത്തോടെ മേള സംഘടിപ്പിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ ചെയർമാനും ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ വിജിത്ത് വിജയ ശങ്കർ കൺവീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആരോഗ്യമേള നടക്കുന്നത്.