25 April 2024 Thursday

ബലാത്സം​ഗക്കേസ്; വിജയ്ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി; ഇന്റർപോൾ വഴി വിവരം യുഎഇയെ അറിയിക്കും

ckmnews

കൊച്ചി: ബലാത്സം​ഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി, കേന്ദ്രസർക്കാരിന്റേതാണ് നടപടി, കൊച്ചി പൊലീസിന്റെ ആവശ്യ പ്രകാരമാണിത്, ഇക്കാര്യം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും. യു എ ഇ യ്ക്ക് പുറത്ത് വിജയ് ബാബു പോകാൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ഈ വിവരം കൈമാറും