24 April 2024 Wednesday

മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണം:ടെക്സ്റ്റൈല്‍സ് അസോസിയേഷന്‍

ckmnews



ചങ്ങരംകുളം:ആലംകോട് നന്നമുക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ചങ്ങരംകുളം ടൗണിലെ 80 ശതമാനത്തോളം നന്നമുക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന സഹചര്യത്തിൽ ബാക്കി വരുന്ന മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളണമെന്ന് അധികാരികളോട് ചങ്ങരംകുളം മേഖല ടെക്സ്റ്റൈൽ അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിലൂടെ ആവശ്യപ്പെട്ടു  

ഓൺലൈൻ മീറ്റിങ്ങിൽ ഉസ്മാൻ കളേഴ്സ്, സഫർ പർപ്പിൾ, ഖാലിദ് അഫർ, ജമാൽ ചാന്ദ്നി ,ഷറഫുദ്ധീൻ അൽബയാൻ, ബഷീർമണാളത്ത് തുടങ്ങിയവർ പങ്കെടുത്തു