വിവര സാങ്കേതിക വിദ്യ ജനപക്ഷമാവണം - ആലങ്കോട് ലീലാകൃഷ്ണന്

വിവര സാങ്കേതിക വിദ്യ ജനപക്ഷമാവണം - ആലങ്കോട് ലീലാകൃഷ്ണന്
എടപ്പാൾ: വിവര സാങ്കേതിക വിദ്യയുടെ പുരോഗതി ജനോപകാരപ്രദമായി ഉപയോഗിക്കാൻ സാധിക്കണമെന്ന് സഹിത്യകാരന് ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രമായ ഇ-നാട്, യുട്യൂബ് ചാനല്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജ്, എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് സാങ്കേതിക വിദ്യകളാല്‍ നിയന്ത്രിക്കപ്പെടുന്നതിന് പകരം ജനപക്ഷ ഇടപെടലുകള്‍ക്കായി സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടത് എന്ന് ആലങ്കോട് ലീലാകൃഷണന്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. യുട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ് പ്രകാശനം അസി. ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) പി ബൈജു, അസി. ഡവലപ്മെന്റ് കമ്മീഷണര്‍ (പെര്‍ഫോമന്‍സ്) എന്‍.കെ ദേവകി എന്നിവര്‍ നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി സുബൈദ, അസ്ലം തിരുത്തി, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ എന്‍.കെ അനീഷ്, ഇ.കെ ദിലീഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്.ഗായത്രി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ആര്.രാജീവ് നന്ദിയും പറഞ്ഞു.